spot_imgspot_imgspot_img

തൃശൂരിലെ 30 കാരന്റെ കൊലപാതകം; കൂടുതൽ വിവരങ്ങൾ പുറത്ത്

Date:

തൃശൂർ: തൃശൂരിൽ പുതുവ‍ർഷ രാത്രിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പതിനാലുകാരനെ കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പൊലീസ് പിടികൂടി. പ്രതികളായ വിദ്യാർത്ഥികൾ ലഹരിക്ക് അടിമകളെന്നാണ് പൊലീസ് പറയുന്നത്.

മാത്രമല്ല യുവാവിനെ കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെയെന്ന് പൊലീസ് പറയുന്നു. തൃശ്ശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന 30 കാരനായ ലിവിനെയാണ് വിദ്യാർഥികൾ കുത്തിക്കൊന്നത്. പെൺകുട്ടികളുമായി വന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് പാലിയം റോഡ് സ്വദേശി ലിവിങ് ഡേവിസിനെ പതിനാലുകാരൻ കൊലപ്പെടുത്തിയത്.

മദ്യലഹരിയിൽ ലിവിൻ ആക്രമിച്ചെന്നാണ് പതിനാലുകാരന്‍റെ മൊഴി. സംഭവത്തിൽ കുട്ടികളുടെ പശ്ചാത്തലവും ലഹരി ഉപയോഗവും അടക്കം പോലീസ് പരിശോധിച്ചുവരികയാണ്. കുത്തേറ്റ ഉടൻ ലിവിനെ തൃശൂര്‍ ജില്ല ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp