വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് അശ്ലീല വാട്‌സ്ആപ്പ് സന്ദേശം; കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

0
67

തിരുവനന്തപുരം: അശ്ലീല മെസേജുകളിലൂടെ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയെ നിരന്തരം ശല്യം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് കുരുമാത്തൂര്‍ മുയ്യം സ്വദേശിയായ പുത്തന്‍വീട്ടില്‍ ജഗദീഷ് എന്ന 37കാരന്‍ ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസാണ് ജഗദീഷിനെ അറസ്റ്റ് ചെയ്തത്. സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്ക് വാട്‌സാപ് വഴി നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ചെന്നാണ് പരാതി.

ജഗദീഷിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പൊലീസ് ഞെട്ടിയത്. നിരവധി സ്ത്രീകള്‍ക്ക് സമാനമായ ദൃശ്യങ്ങളും സന്ദേശങ്ങളും ഇയാള്‍ അയച്ചിട്ടുള്ളതായി കണ്ടെത്തി. പ്രതിയെ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഐ.പി. അഡ്രസ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തളിപ്പറമ്പില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here