spot_imgspot_imgspot_img

വനിതാ സംവരണത്തിൽ രാജ്യം ഒറ്റക്കെട്ട്; വനിതാ സംവരണ ബിൽ ഈ പാർലമെന്റ് സമ്മേളനത്തിൽ യാഥാർഥ്യമാക്കുമെന്ന് പ്രധാനമന്ത്രി

Date:

ഡൽഹി: വനിതാ സംവരണ ബിൽ ഈ പാർലമെന്റ് സമ്മേളനത്തിൽ യാഥാർഥ്യമാക്കുമെന്ന് പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രിൽ 16,17,18 തീയതികളിലാണ് സമ്മേളനം നടക്കുക. വ്യാഴാഴ്ച തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ വനിതാ സംവരണ ബിൽ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വനിതാ സംവരണത്തിൽ രാജ്യം ഒറ്റക്കെട്ടാണ്. നാരി ശക്തിക്ക് വേണ്ടി ഈ തീരുമാനം സമർപ്പിക്കുന്നു. വനിതാ കേന്ദ്രീകൃതമായ വികസനമാണ് രാജ്യത്ത് ലക്ഷ്യം വയ്ക്കുന്നതെന്നും മോദി പറഞ്ഞു. ദശാബ്ദങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിടാൻ സമയമായെന്നും രാജ്യം പുതിയ ചരിത്രം സൃഷ്ടിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ പോവുകയാണെന്നും മോദി പറഞ്ഞു.

സ്ത്രീകൾ ഭരണകൂടത്തിന്റെ അവിഭാജ്യ ഘടകമായി മാറണമെന്നും അവരുടെ പങ്കാളിത്തം ജനാധിപത്യത്തിന് കൂടുതൽ കരുത്ത് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് 2029 ഓടെ നടപ്പിലാക്കണം. പാർലമെന്റിൽ വിശദമായ ചർച്ച നടക്കും. സ്വപ്നങ്ങൾക്ക് പുതിയ ചിറക് നൽകാനാണ് ശ്രമിക്കുന്നത്. സ്ത്രീകൾ ജനാധിപത്യത്തിന്റെ ശക്തമായ തൂണുകളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

21 നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2023ൽ രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായാണ് പാർലമെന്റ് വനിതാ സംവരണ ബില്ല് പാസാക്കിയത്. 2023ലെ മാതൃകയിൽ ഇത്തവണയും ബില്ല് ഒറ്റക്കെട്ടായി പാസാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന ഉടമകൾക്കെതിരെ കേസ് ​

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന...
Telegram
WhatsApp