

ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലും അടക്കം ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് അമിത് ഷാ അറിയിച്ചു. കേരളത്തില്‍ ഇപ്പോഴത്തെ 20 ലോക്‌സഭാ മണ്ഡലങ്ങള്‍ 20 ആണ്. ഇത് വര്‍ധിപ്പിച്ച് 30 സീറ്റുകളാക്കുമെന്ന് അമിത് ഷാ അറിയിച്ചു. തമിഴ്‌നാട്ടില്‍ 39 സീറ്റുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇനി 59 സീറ്റായി ഉയരും. ഇതോടെ തമിഴ്‌നാടിന്റെ പ്രാതിനിധ്യം 7.23% ആയി ഉയരും.
സഭയിലെ ആകെ എംപിമാരുടെ 5.15 % ഉള്ള കര്‍ണാടകയിലെ 28 ലോക്‌സഭാ സീറ്റുകളില്‍ നിന്ന് 42 ആക്കി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ആകെ സീറ്റുകള്‍ കണക്കിലെടുത്താല്‍ പ്രാതിനിധ്യം 5.14% ആയിരിക്കും. ആന്ധ്രപ്രദേശില്‍ ലോക്‌സഭാ സീറ്റുകള്‍ 25ല്‍ നിന്ന് 38 ആയി ഉയരുന്നതോടൊപ്പം സഭയിലെ പ്രാതിനിധ്യം 4.60 ശതമാനത്തില്‍നിന്ന് 4.65 ശതമാനമാകുകയും ചെയ്യും. 17 സീറ്റുള്ള തെലങ്കാനയില്‍ അംഗങ്ങളുടെ എണ്ണം 50% വര്‍ധിപ്പിച്ച് 26 ആക്കി ഉയര്‍ത്തും.
ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മണ്ഡലങ്ങള്‍ വര്‍ധിപ്പിക്കുന്നത് ജനസംഖ്യാ നിയന്ത്രണം മികച്ചരീതിയില്‍ നടപ്പാക്കിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു വലിയ തിരിച്ചടിയാകുമെന്നാണ് ആശങ്ക. ഇതിനിടെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്. നിലവിലുള്ള സീറ്റുകള്‍ക്ക് ആനുപാതികമായി മാത്രമേ സീറ്റുകള്‍ വര്‍ധിപ്പിക്കൂ എന്ന് അമിത്ഷാ പറഞ്ഞു. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആകെ ലോക്‌സഭാ സീറ്റുകള്‍ നിലവിലുള്ള 129ല്‍ നിന്ന് 195 ആയി ഉയരുമെന്നും മൊത്തത്തിലുള്ള പ്രാതിനിധ്യം 23.76 ശതമാനത്തില്‍ നിന്ന് 23.87 ശതമാനമായി വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.










