spot_imgspot_imgspot_img

കണിയാപുരത്തിന് അഭിമാനമായ മുഹമ്മദ് മുഹ്സിന് മുസ്‌ലിം ലീഗിന്റെ ആദരവ്

Date:

കഴകൂട്ടം: പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടന്നിരിക്കുകയാണ് കണിയാപുരം സ്വദേശി മുഹമ്മദ് മുഹ്സിൻ എം.ആർ. കണിയാപുരം പള്ളിനട സ്വദേശിയായ മുഹ്സിൻ ഇനി സെക്രട്ടേറിയറ്റിലെ ഭരണനിർവ്വഹണത്തിൽ തന്റെ കഴിവും പ്രയത്നവും സമർപ്പിക്കാനൊരുങ്ങുകയാണ്. കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ അസിസ്റ്റന്റ് / ഓഡിറ്റർ പരീക്ഷയിൽ 12-ാം റാങ്ക് കരസ്ഥമാക്കിയിരിക്കുകയാണ് മുഹ്സിൻ.

​കെ.എസ്.ആർ.ടി.സി ജീവനക്കാരനായ എം.ആർ മുജീബ് റഹ്മാന്റെയും നസീറ ബീവിയുടെയും മകനാണ് മുഹ്സിൻ. കണിയാപുരം മുസ്ലിം ബോയ്സ് സ്ക്കൂൾ, ആറ്റിങ്ങൾ ഗവ:ബോയ്സ് സ്ക്കൂൾ, തുമ്പ സെന്റ് സേവിയസ് കോളേജ് എന്നീ പൊതുവിദ്യാലയങ്ങളിൽ പഠനം പൂർത്തിയാക്കി തന്റെ ലക്ഷ്യബോധവും കഠിന പ്രയത്നവും കൊണ്ട് കൈവരിച്ച ഈ വിജയം നാടിനാകെ പ്രചോദനമാണ്.

മുസ്ലിം ലീഗ് കണിയാപുരം പള്ളിനട ശാഖാ കമ്മിറ്റി തയ്ക്കാവ് മുക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഹ്സിന് സ്നേഹോപഹാരം സമർപ്പിച്ചു. മുസ്ലിം ലീഗ് കഠിനംകുളം പഞ്ചായത്ത് പ്രസിഡണ്ട് തോപ്പിൽ നസീർ അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷഹീർ ജി അഹമ്മദ് മുഹ്സിന് ആദരവ് സമർപ്പിച്ചു. മുസ്ലിം ലീഗ് – യൂത്ത് ലീഗ് നേതാക്കളായ മണ്ഡലം പ്രസിഡന്റ് കടവിളാകം കബീർ,ദേശീയ സമിതി അംഗം ചാന്നാങ്കര കബീർ, മണ്ഡലം ട്രഷറർ ഷഹീർഖരീം, , യൂത്ത്തൗ യൂത്ത് ലീഗ്ഫീ മണ്ഡലം പ്രസിഡന്റ് തൗഫീക്ക് ഖരീം, മണ്ഡലം ഭാരവാഹികളായ ബഷറുള്ള ബഷർ, അഷറഫ് ചാന്നാങ്കര, അഷ്ക്കർ അമീൻ,, മൺസൂർ ഗസ്സാലി നിഹാസ് അബൂബക്കർ എന്നിവർ ആശംസകൾ അർപ്പിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp