
പാലക്കാട്: സിനിമാ അഭിനയവും സ്റ്റേജ് ഷോകളും നിർത്തിയെന്ന് നിയുക്ത എംഎൽഎ രമേഷ് പിഷാരടി. പാലക്കാടിന് വേണ്ടി മാത്രമാകും ഇനിയുള്ള അഞ്ചു വർഷക്കാലം പ്രവർത്തിക്കുകയെന്നും പിഷാരടി വ്യക്തമാക്കി.
സിനിമാഭിനയം ജീവിത മാർഗ്ഗമാണ്. വരുമാനം കുറയുമ്പോൾ ലളിതമായി ജീവിക്കാനാണ് തീരുമാനമെന്നും രമേഷ് പിഷാരടി മാധ്യമങ്ങളോട് പറഞ്ഞു.13,147 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേഷ് പിഷാരടിയുടെ ജയം. 49,053 വോട്ടുകൾ നേടിയ ശോഭാ സുരേന്ദ്രൻ രണ്ടാം സ്ഥാനത്തെത്തി.







