spot_imgspot_imgspot_img

തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനം പൂർത്തിയായി

Date:

ചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മെയ് 10-ന് മുഖ്യമന്ത്രിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാരുടെ വകുപ്പുകളാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ടാണ് വകുപ്പുകള്‍ സംബന്ധിച്ച് ഉത്തരവിറങ്ങിയത്.

മുഖ്യമന്ത്രി സി ജോസഫ് വിജയ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യും. ഇത് കൂടാതെ പ്രധാനപ്പെട്ട പൊലീസ്, വനിതാ-ശിശുക്ഷേമം, മുനിസിപ്പൽ ഭരണം, പ്രത്യേക പദ്ധതി നടപ്പാക്കൽ വകുപ്പ് എന്നീ വകുപ്പുകൾ കൂടി മുഖ്യമന്ത്രി വിജയ് തന്നെയാണ് കൈകാര്യം ചെയ്യുന്നത്.മുതിര്‍ന്ന അംഗം കെ എ സെങ്കോട്ടയ്യനാണ് ടിവികെ സര്‍ക്കാറിലെ ധനമന്ത്രി.

പെൻഷൻ, പെൻഷൻ അലവൻസുകൾ എന്നിവയും അദ്ദേഹം കൈകാര്യം ചെയ്യും. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ആശങ്കകള്‍ ഉള്ള സാഹചര്യത്തിലാണ് കെ എ സെങ്കോട്ടയ്യനെ ധനമന്ത്രിയാക്കിയത്. ന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ സെൽവി എസ്. കീർത്തനയ്ക്കാണ് വ്യവസായ വകുപ്പിന്റെ ചുമതല. നിക്ഷേപ പ്രോത്സാഹന ചുമതലയും കീർത്തനയ്ക്കാണ് നൽകിയിരിക്കുന്നത്.

പൊതുമരാമത്ത്, സ്പോർട്സ് വകുപ്പുകളാണ് ആധവ് അർജുനയ്ക്ക് നിയോ​ഗിച്ചിട്ടുള്ളത്. ടിവികെ ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ് ജലസേചനം, റൂറല്‍ ഡവലപ്‌മെന്റ്, പഞ്ചായത്ത് ഭരണവും കൈകാര്യം ചെയ്യും. ഡോ. കെ ജി അരുണ്‍രാജാണ് ആരോഗ്യമന്ത്രി. രാജ്‌മോഹന് വിദ്യഭ്യാസവും തമിഴ് വികസനവും നല്‍കി. പി വെങ്കട്ടരമണൻ – ഭക്ഷ്യം, സിവിൽ സപ്ലൈസ്‌, സി ടി ആർ നിർമൽകുമാർ – വൈദ്യുതി, നിയമം, രാജ്‌മോഹൻ – പൊതുവിദ്യാഭ്യാസം, പിആർഡി, ടി കെ പ്രഭു – ഖനനം, പ്രകൃതി വിഭവം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിഡി സതീശൻ മന്ത്രിസഭയിൽ ലീ​ഗിന് അഞ്ച് മന്ത്രിമാർ

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ തിങ്കളാഴ്ച അധികാരത്തിലേറുന്നതിനു മുന്നോടിയായി മന്ത്രിമാരെ പ്രഖ്യാപിച്ച് മുസ്ലീം...

വിജയ് യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തേക്കും

തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി...

പുലിപ്പല്ല് കേസിൽ വേടന് തിരിച്ചടി

കൊച്ചി: ഗാനരചയിതാവും റാപ്പറുമായ വേടന് തിരിച്ചടി. മാലയിൽ പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ച...

തോല്‍വിയുടെ ഉത്തരവാദിത്തം പോലും ഏറ്റെടുത്തില്ല; പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതില്‍ സിപിഎമ്മില്‍ വിമര്‍ശനം

പത്തനംതിട്ട: പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനത്തിനെതിരെ സിപിഎമ്മില്‍ കലാപക്കൊടി. സിപിഐഎം...
Telegram
WhatsApp