spot_imgspot_imgspot_img

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; അമ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ്

Date:

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിനടുത്ത് റോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ 23 കാരിയായ അമ്മ കുറ്റം സമ്മതിച്ചെന്ന് വ്യക്തമാക്കി പൊലീസ്. കുഞ്ഞിന്റെ അമ്മ പീഡനത്തിന് ഇരയാണെന്നും ജനിച്ച് മൂന്ന് മണിക്കുറിനുള്ളിൽ അമ്മ കുഞ്ഞിനെ നടുറോഡിലേയ്ക്ക് എറിയുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാണ് ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയാണെന്ന് മാതാപിതാക്കൾ അറിഞ്ഞിരുന്നില്ലെന്നും മാതാപിതാക്കൾക്ക് കൊലപാതകത്തിൽ പങ്കില്ലെന്നും പോലീസ് പറയുന്നു. 23 കാരി ശുചിമുറിയിൽ വച്ചാണ് പ്രസവിച്ചത്. ഇന്ന് പുലർച്ചെ അഞ്ചു മണിക്കാണ് സംഭവം നടന്നത്. കൊലപാതകമാണോയെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാകുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp