spot_imgspot_imgspot_img

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക്

Date:

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക്

പോത്തൻകോട്: മേലെമുക്കിലെ ‘അൽ ഹാനി’ ബേക്കറിയിലുണ്ടായ സംഘർഷത്തിൽ കടയുടമയ്ക്കും യുവാവിനും പരിക്കേറ്റു. ബേക്കറി ഉടമ ഷാഹുൽ ഹമീദ് (50), കൊയ്ത്തൂർക്കോണം സ്വദേശി അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

​ബൈക്കിന്റെ തകരാർ പരിഹരിക്കാനെന്ന വ്യാജേന അനീഷ് ബേക്കറിയിലെത്തി ഷവർമ മുറിക്കുന്ന കത്തി ആവശ്യപ്പെടുകയായിരുന്നു. കടയുടമ കത്തി നൽകിയെങ്കിലും ഏറെ നേരം കഴിഞ്ഞിട്ടും ഇത് തിരികെ നൽകാൻ യുവാവ് തയ്യാറായില്ല. പിന്നീട് കത്തി തിരികെ നൽകിയപ്പോൾ വൈകിയതിനെച്ചൊല്ലി ഷാഹുൽ ഹമീദ് അനീഷിനോട് ദേഷ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ യുവാവ് കയ്യിലിരുന്ന കത്തിയെടുത്ത് കടയുടമയ്ക്ക് നേരെ വീശുകയായിരുന്നു. ആക്രമണത്തിൽ ഷാഹുൽ ഹമീദിന്റെ കഴുത്തിന് മുറിവേറ്റു.

​കടയുടമയ്ക്ക് വെട്ടേറ്റത് കണ്ട് ഓടിക്കൂടിയ ബേക്കറിയിലെ മറ്റ് ജീവനക്കാർ അനീഷിനെ തടഞ്ഞുവെക്കുകയും വളഞ്ഞിട്ട് മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിൽ അനീഷിനും സാരമായി പരിക്കേറ്റു. വിവരമറിഞ്ഞ് പോത്തൻകോട് പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തിയാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ  പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബി.എ ജേണലിസത്തിൽ സൗപർണിക സുരേഷിന് രണ്ടാം റാങ്ക്

തിരുവനന്തപുരം: കേരള സർവകലാശാല ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ...

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...
Telegram
WhatsApp