
വയനാട് : നായാട്ടിനിടെ ആദിവാസി യുവാവ് കൂട്ടാളിയുടെ വെടിയേറ്റ് മരിച്ചു. അബദ്ധത്തിൽ വെടിയുതിർത്തതെന്നാണ് റിപോർട്ടുകൾ. വയനാട് ബൈസൺവാലിയിൽ ഇരുപതേക്കർ സ്ഥലത്തെ കുടിയിലാണ് സംഭവം.
സംഭവം പുറത്തറിയാതിരിക്കാൻ കൂടെ ഉണ്ടായിരുന്നവർ മൃതദേഹം പോതമേട് വനത്തിൽ കുഴിച്ചിട്ടതായും സൂചനകൾ ലഭിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികൾ പോലീസിൽ കീഴടങ്ങി എന്നാണ് ലഭ്യമായ വിവരം. മൃതദേഹം കണ്ടെത്തുവാൻ പോലീസ് സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്.


