spot_imgspot_img

ഒഡിഷ ട്രെയിൻ ദുരന്തം; രക്ഷാപ്രവര്‍ത്തനത്തിനാണ് മുന്‍ഗണനയെന്ന് റെയില്‍വേ മന്ത്രി

Date:

ഒഡിഷ: ട്രെയിന്‍ അപകടം നടന്ന ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എത്തി. ദുരന്ത ഭൂമിയിലെത്തിയ മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. 280 പേരുടെ മരണത്തിനിടയാക്കിയ സംഭവം ദയനീയമെന്ന് മന്ത്രി. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), സംസ്ഥാന സര്‍ക്കാരും സൈന്യവും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അപകടകാരണത്തെക്കുറിച്ച് പ്രതികരിക്കാന്‍ സമയമായെന്നും അപകടത്തിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതതല സമിതിയും രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ മുൻഗണന സംഭവസ്ഥലത്തെ രക്ഷാപ്രവര്‍ത്തനമാണെന്നും സംഭവത്തില്‍ രാഷ്ട്രീയം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ബാലസോറില്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തനത്തിലും സജീവമായി ഏര്‍പ്പെട്ടിരിക്കുന്ന എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

അതേസമയം ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റ നിരവധി പേരെ കട്ടക്ക്, ഭുവനേശ്വര്‍, ബാലസോര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മറുവശത്ത്, അപകടത്തില്‍ 280 പേര്‍ മരിക്കുകയും 900 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന സ്ഥിരീകരിച്ചു.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒരു ദിവസത്തെ ദുഃഖാചരണത്തിന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉത്തരവിട്ടു. ഇതിനിടെ ഒഡീഷ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 12 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇതില്‍ റെയില്‍വേ മന്ത്രാലയം 10 ലക്ഷം രൂപ വീതവും പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ വീതവും നല്‍കും. അതേസമയം, അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ സഹായധനം നല്‍കും. അതോടൊപ്പം മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നല്‍കുമെന്നും പറഞ്ഞു. കൂടാതെ 50,000 രൂപ സഹായവും നല്‍കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ശ്രീനിവാസൻ വധം; രണ്ടാം പ്രതി പിടിയിൽ

കൊച്ചി: പാലക്കാട്ടെ ആർ എസ് എസ് പ്രവർത്താൻ ശ്രീനിവാസ് വധക്കേസിൽ ഒളിവിലായിരുന്ന...

ഇ ഡി റെയ്ഡ്; ഗോകുലം ഗോപാലനെ ചെന്നൈയിലെത്തിച്ച് ഇ ഡി

ചെന്നൈ: ഗോകുലം ഗ്രൂപ്പ് ഉടമയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലനെ ചോദ്യം...

നിർമിത ബുദ്ധിയുടെ അനന്ത സാധ്യതകൾ; ആറ്റിങ്ങൽ ജ്യോതിസ് സെൻട്രൽ സ്‌കൂൾ വേദിയാകുന്നു

ആറ്റിങ്ങൽ മണ്ണൂർഭാഗം ജ്യോതിസ് സെൻട്രൽ സ്‌കൂൾ നിർമിത ബുദ്ധിയുടെ അനന്തസാധ്യതകൾ (...

കഴക്കൂട്ടം കുളത്തൂരിൽ അർജുൻ ആയങ്കി അറസ്റ്രിൽ

കഴക്കൂട്ടം. നിരവധി കേസുകളിലെ പ്രതി അർജുൻ ആയങ്കിയെ കഴക്കൂട്ടം പൊലീസ് കരുതൽ...
Telegram
WhatsApp